തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ഐസറിൽ എം.എസ്.സി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. മാത്തമാറ്റിക്സ്,ബയോളജി,കെമിസ്ട്രി, ഫിസിക്സ് പ്രോഗ്രാമുകളിലേക്കാണ് അവസരം. ഡോക്ടറൽ പഠനത്തിന് അർഹതനിർണയിക്കുന്ന സി.എസ്.ഐ.ആർ.നെറ്റ്, യു.ജി.സിനെറ്റ്, ജെ.ജി.ഇ.ഇ.ബി.ഐ. എൽ.എസ്., ജസ്റ്റ്, എൻ.ബി.എച്ച്.എം. തുടങ്ങിയ പരീക്ഷകൾക്ക് സജ്ജരാകാൻ വിദ്യാർത്ഥികളെ സഹായകരമാകുന്നതാണ് പ്രോഗ്രാം പാഠ്യപദ്ധതി. ഇതിനുപുറമെ ഇന്റേൺഷിപ്പുകൾ, ഗവേഷണ പ്രോജക്ടുകൾ എന്നിവയും ലഭ്യമാകും.
ഓരോ വിഷയത്തിലും 20 പേർക്ക് പ്രവേശനം നൽകും.
ആവശ്യമായ യോഗ്യത
സയൻസസ്/എൻജിനിയറിങ്/മാത്തമാറ്റിക്സ്/മറ്റു പ്രസക്തമായ വിഷയത്തിൽ 60 ശതമാനം മാർക്ക്/സി.ജി.പി.എ. 6.5/5.5 നേടിയുള്ള 3/4 വർഷ ബിരുദം വേണം.
അപേക്ഷിക്കേണ്ട വിധം
സെപ്റ്റംബർ 5വരെ അപേക്ഷ നൽകാം. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 1000 രൂപയുടെ അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം. appserv.iisertvm.ac.in/msc/ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സെപ്റ്റംബർ 11ന് നടത്തുന്ന ഓൺലൈൻ പ്രോക്ടേർഡ് സ്ക്രീനിങ് ടെസ്റ്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്. സിലബസ് https://www.iisertvm.ac.inൽ പ്രോഗ്രാം ലിങ്കിൽ ലഭ്യമാകും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സെപ്റ്റംബർ 14നും 16നും ഇടയ്ക്ക് ഓൺലൈൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.iisertvm.ac.in സന്ദർശിക്കുക.