തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ പുതിയ പിജി ഇന്റഗ്രേറ്റഡ് കോഴ്സുകൾ ഈ അധ്യയനവർഷം ആരംഭിക്കും.എം.എസ്.സി. ബയോസയന്‍സ്, കെമിസ്ട്രി, ഫിസിക്സ്, എം.എ.ഡെവലപ്മെന്റല്‍ സ്റ്റഡീസ് എന്നിവയാണ് ഈ അധ്യയനവര്‍ഷം ആരംഭിക്കുക. ഇന്ന് ചേർന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. തൃശ്ശൂര്‍, വയനാട്, പേരാമ്പ്ര, പാലക്കാട് എന്നിവിടങ്ങളിലെ സി.സി.എസ്.ഐടികളില്‍ ബി.എസ്.സി. ഐ.ടി. കോഴ്സ് തുടങ്ങും.
പ്രത്യേക സപ്ലിമെന്ററി പരീക്ഷക്ക് കാത്തിരിക്കാതെ, 2009-ന് ശേഷമുള്ള സെമസ്റ്റര്‍ സമ്പ്രദായത്തിലെ പരീക്ഷകള്‍ വിജ്ഞാപനം വരുന്ന മുറയ്ക്ക് എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാനും തീരുമാനമായി.
ലക്ഷദ്വീപിലെ കവറത്തിയിലുള്ള സര്‍വകലാശാലാ ബി.എഡ്. കേന്ദ്രം സ്ഥലം മാറ്റാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം പരിഗണിച്ച് സിന്‍ഡിക്കേറ്റ് സമിതി സ്ഥലം സന്ദര്‍ശിക്കും. പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ നിയമനങ്ങള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.