പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

മണിപ്പുർ നാഷണൽസ്പോർട്സ് യൂണിവേഴ്സിറ്റി പ്രവേശനം: 19വരെ സമയം

Aug 14, 2021 at 7:31 pm

Follow us on

തിരുവനന്തപുരം: മണിപ്പുർ ഇംഫാലിലുള്ള നാഷണൽസ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 10നാണ് പ്രവേശന പരീക്ഷ.
അപേക്ഷകൾ  https://nsu.nta.ac.inവഴി ഓഗസ്റ്റ് 19 വരെ നൽകാം. കേന്ദ്ര യുവജനകാര്യ-സ്പോർട്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ
ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ബി.പി.ഇ.എസ്.), ബാച്ചിലർ ഓഫ് സയൻസ് ഇൻ സ്പോർട്സ് കോച്ചിങ് (ബി.എസ്.സി-സ്പോർട്സ് കോച്ചിങ്) കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

\"\"

ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. (പട്ടിക വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി)
മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പോർട്സ് കോച്ചിങ്, മാസ്റ്റർ ഓഫ് ആർട്സ് ഇൻ സ്പോർട്സ് സൈക്കോളജി, മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് എന്നിവയ്ക്കും അപേക്ഷിക്കാം.
ഈ പ്രോഗ്രാമുകൾക്ക് ആവശ്യമായ അക്കാദമിക്/സ്പോർട്സ് യോഗ്യതയും മറ്റുനിർദേശങ്ങളും https://nsu.nta.ac.in ലഭ്യമാണ്.

\"\"


ഓൺലൈൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, വൈവ വോസി, അപേക്ഷാർഥിയുടെ സ്പോർട്സ് നേട്ടങ്ങൾ എന്നിവകൂടി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ളതാണ് നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി എൻട്രൻസ് എക്സാമിനേഷൻ.

\"\"

Follow us on

Related News