കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ്, എം.എഡ്., എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിനായി ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവ്
ടിഷ്യൂ എൻജിനീയറിങിലോ ബയോടെക്നോളജിയിലോ പിഎച്.ഡി യോഗ്യതയുള്ളവർക്ക് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിലവിലുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.
പ്രാക്ടിക്കൽ
2021 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ് സ്പെഷൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് 16ന് മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്പെഷൽ എജ്യൂക്കേഷനിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
2020 നവംബറിൽ നടന്ന ആറാം സെമസ്റ്റർ ബി.കോം (2013ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവാവോസി പരീക്ഷകൾ ഓഗസ്റ്റ് 16, 17 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
പുതുക്കിയ പരീക്ഷ തീയതി
2021 ഫെബ്രുവരി 25ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക് (2018 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/2018ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഓഗസ്റ്റ് 12ന് നടക്കും.

അപേക്ഷ തീയതി
നാലാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ – പുതിയ സ്കീം) പരീക്ഷയ്ക്ക് പിഴ |യില്ലാതെ ഓഗസ്റ്റ് 13 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 17 വരെയും അപേക്ഷിക്കാം.