അധ്യാപകപരിശീലനം, പരീക്ഷ മാറ്റി: ഇന്നത്തെ സർവകലാശാല വാർത്തകൾ

Aug 9, 2021 at 7:39 pm

Follow us on

തേഞ്ഞിപ്പലം: സര്‍വകലാശാല, കോളജ് അധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാ എച്ച്.ആര്‍.ഡി.സി. നടത്തുന്ന അധ്യാപക പരിശീലന പരിപാടിയില്‍ സീറ്റൊഴിവുണ്ട്. ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 24 വരെ നടത്തുന്ന പരിപാടിയിലേക്ക് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ugchrdc@uoc.ac.in 0494 2407 350, 351

\"\"

പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും

സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഡെസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 10-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി. ഹോം സയന്‍സ് (ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്) ഏപ്രില്‍ 2020 പരീക്ഷകളുടെയും സി.സി.എസ്.എസ. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2020 റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ 2018 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 13 വരേയും 170 രൂപ പിഴയോടെ 17 വരേയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

ആഗസ്ത് 10, 11 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.വോക്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോയില്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മൈക്രോ ബയോളജി പേപ്പറുകളുടെ ഏപ്രില്‍ 2020 പരീക്ഷകള്‍ മാറ്റി. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.  

ഹാള്‍ടിക്കറ്റ്

ആഗസ്ത് 12-ന് തുടങ്ങുന്ന എസ്.ഡി.ഇ. പ്രീവിയസ് ഇയര്‍ 1, 2 സെമസ്റ്റര്‍ മെയ് 2020 പി.ജി. പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍.

Follow us on

Related News