പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

ബിരുദ ഏകജാലക പ്രവേശനം: സ്പോർട്സ്/ കൾച്ചറൽ ക്വാട്ടാ പ്രവേശനം

Aug 5, 2021 at 8:52 pm

Follow us on

കോട്ടയം :എം.ജി സർവ്വകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന് സ്പോർട്സ് – കൾച്ചറൽ ക്വാട്ടയിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലും പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് ഒൻപതുവരെ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഇതിനായി ആദ്യം ഏകജാലകത്തിലൂടെ അപേക്ഷ സബ്മിറ്റ് ചെയ്യണം. തുടർന്ന് ഓൺലൈൻ അപേക്ഷയിലെ \’മൈ മെസേജസ്\’ൽ ലഭിക്കുന്ന \’ക്ലിക്ക് ഹിയർ ടു അപ്ലൈ ഫോർ സ്പോർട്സ്/ കൾച്ചറൽ/ പി.ഡി. ക്വാട്ട\’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങളും ഓപ്ഷനുകളും നൽകണം.
ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് തെറ്റുകൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം.

പ്രാഥമിക രജിസ്ട്രേഷൻ പേജിലെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, സംവരണ വിഭാഗം, പരീക്ഷ ബോർഡ്, രജിസ്റ്റർ നമ്പർ, ജനനതീയതി എന്നിവയിൽ മാറ്റം വരുത്താൻ സാധിക്കില്ല. അതിനാൽ പ്രാഥമിക രജിസ്ട്രേഷൻ പേജിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്തണം. ഫീസടയ്ക്കുന്നതിൽ തകരാറുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിലെ \’മൈ അക്കൗണ്ട്\’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് \’ചെക്ക് യുവർ പേയ്മെന്റ്\’ എന്ന ഓപ്ഷൻ ഉപയോഗിച്ച് പേയ്മെന്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. ഇതിനുശേഷവും പേയ്മെന്റ് സ്റ്റാറ്റസ് ഫെയിൽഡ് കാണിക്കുകയാണെങ്കിൽ മാത്രം ഫീസടയ്ക്കുവാൻ ശ്രമിക്കണം.

\"\"


അപേക്ഷകൾ ഫൈനൽ സബ്മിറ്റ് ചെയ്ത അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷയിലെ വിവരങ്ങൾ തിരുത്തുന്നതിനും ഓപ്ഷനുകൾ പുതുതായി നൽകുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള സൗകര്യം ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 18 മുതൽ 24 വരെ ലഭിക്കും.

Follow us on

Related News