പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് പ്രവേശനം: 14 വരെ സമയം

Aug 4, 2021 at 2:45 pm

Follow us on

തിരുവനന്തപുരം: ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്‌നിക് പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഐ.എച്ച്.ആർ.ഡി സ്വാശ്രയ പോളിടെക്‌നിക് കോളജുകളിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച് എസ് ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവർക്ക് നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് പ്ലസ് ടു പാസ്സായവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം.

\"\"

ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇ കാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം. രണ്ടു വർഷ ഐ.ടി.ഐ/ കെ.ജി.സി.ഇ കോഴ്‌സുകൾ പാസ്സായവർക്ക് തങ്ങളുടെ ട്രേഡുകളുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിൽ അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നാം വർഷ പ്രവേശനത്തിന് ലഭിച്ചിരുന്ന മുഴുവൻ സീറ്റുകളും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് ലഭിക്കും.

\"\"

പോളിടെക്‌നിക് കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസ്സിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ ക്രെഡിറ്റ് ലഭിക്കുന്നതായി നിശ്ചയിച്ചിട്ടുള്ള അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസ്സാകണം.
പൊതു വിഭാഗങ്ങൾക്ക് 300 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 150 രൂപയുമാണ് അപേക്ഷഫീസ്.  www.polyadmission.org/let എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.  
ഓൺലൈൻ അപേക്ഷ സമർപ്പണം ഓഗസ്റ്റ് 14 വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org

\"\"

Follow us on

Related News