തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ വിഭാഗങ്ങളിലായി ഉള്ള 158 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരുവർഷത്തെ പരിശീലനം ഉണ്ടാകും. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 4.
ഒഴിവുകളുടെയും വിഭാഗങ്ങളുടെയും വിവരങ്ങൾ
കെമിക്കൽ 25 ഒഴിവ്, ഓട്ടോമൊബൈൽ 8, സിവിൽ 8, കംപ്യൂട്ടർ സയൻസ് 15, ഇലക്ട്രിക്കൽ 10, ഇലക്ട്രോണിക്സ് 40, ഇൻസ്ട്രുമെന്റ് ടെക്നോളജി 6, മെക്കാനിക്കൽ എൻജിനിയറിങ് 46.

യോഗ്യത: അതത് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ എൻജിനിയറിങ് പാസായവരാകണം.
ഡിപ്ലോമ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
www.vssc.gov.in ൽ വിശദ വിവരങ്ങൾ ലഭ്യമാണ്. അപേക്ഷകർ ആദ്യം www.mhrdnats.gov.inൽ രജിസ്റ്റർ ചെയ്യണം.
