കോട്ടയം: അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്. – 2018 അഡ്മിഷൻ – റഗുലർ/2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) ബിരുദ പരീക്ഷയുടെ സംസ്കൃതം- ഓപ്പൺ കോഴ്സ് – കൂടിയാട്ടം-എ സ്റ്റഡി എന്ന പേപ്പറിന്റെ പരീക്ഷ ഓഗസ്റ്റ് ആറിന് നടക്കും.
പുതുക്കിയ പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ് സി. (2020 അഡ്മിഷൻ – റഗുലർ/2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി/2009 അഡ്മിഷൻ മുതൽ മേഴ്സി ചാൻസ് – അഫിലിയേറ്റഡ് കോളേജുകൾ/സീപാസ്) പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് നാലിന് നടത്താനിരുന്ന ഫൗണ്ടേഷൻ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസസ് പരീക്ഷ സെപ്തംബർ ഒന്നിന് നടക്കും. ഓഗസ്റ്റ് ആറിന് നടത്താനിരുന്ന ലൈബ്രറി ഇൻഫർമേഷൻ സെന്റർ മാനേജ്മെന്റ് പരീക്ഷ സെപ്തംബർ മൂന്നിന് നടക്കും. ഓഗസ്റ്റ് ഒൻപതിന് നടത്താനിരുന്ന നോളേജ് ഓർഗനൈസേഷൻ തിയറി – ക്ലാസിഫിക്കേഷൻ പരീക്ഷ സെപ്തംബർ ആറിന് നടക്കും. ഓഗസ്റ്റ് 11ന് നടത്താനിരുന്ന നോളേജ് ഓർഗനൈസേഷൻ തിയറി – കാറ്റലോഗിംഗ് പരീക്ഷ സെപ്തംബർ എട്ടിന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാഫലം
2020 നവംബർ മാസത്തിൽ നടന്ന രണ്ടാം വർഷ എം.എഫ്.എ. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.

ഹാൾടിക്കറ്റ്
മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ്, എം.എഡ്., എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിനായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓഗസ്റ്റ് 12, 13 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ (ക്യാറ്റ് – 2021) ഹാൾടിക്കറ്റ് www.cat.mgu.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0481-2733595. ഇമെയിൽ: cat@mgu.ac.in
