പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്നുമുതൽ

Aug 2, 2021 at 8:38 am

Follow us on

തിരുവനന്തപുരം: ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിക്കും. സർവകലാശലയ്ക്ക് കീഴിലെ 70,000 സീറ്റുകളിലേക്കുള്ള രജിസ്ട്രേഷനാണ് ഇന്ന് മുതൽ ആരംഭിക്കുക. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ് 31ആണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ വെബ്സൈറ്റിൽ രജിസ്‌ട്രേഷൻ ലിങ്ക് പ്രവർത്തന ക്ഷമമാകും.
ബിരുദാനന്തര പ്രവേശനത്തിനുള്ള പോർട്ടലിലേതു പോലെ സംവേദനാത്മകവും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടും ലഭ്യമാക്കും. കഴിഞ്ഞ വർഷത്തെപ്പോലെ, പ്രവേശന നടപടികൾ പൂർണ്ണമായും ഓൺലൈനിലായിരിക്കും.

സെപ്റ്റംബർ 7നും 10നും ഇടയിൽ ആദ്യ കട്ട് ഓഫ് ലിസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന. സിബിഎസ്‌ഇ, ഐഎസ്‌സി ബോർഡുകൾ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പല സംസ്ഥാനങ്ങളിലും ബോർഡ് പരീക്ഷകളുടെ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ഈ വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് പിന്നീട് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നൽകും. സെപ്റ്റംബർ 26 നും ഒക്ടോബർ 1 നും ഇടയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രവേശന പരീക്ഷ നടത്തും. എംഫിൽ, പിഎച്ച്ഡി കോഴ്സുകൾക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ 26 ന് ആരംഭിച്ചു.

\"\"

Follow us on

Related News