പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

പഞ്ചാബിനു പിന്നാലെ ഉത്തരാഖണ്ഡിലും സ്കൂളുകൾ തുറക്കുന്നു: നാളെ മുതൽ ക്ലാസുകൾ

Aug 1, 2021 at 7:46 pm

Follow us on

ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിനു പിന്നാലെ ഉത്തരാഖണ്ഡിലും വിദ്യാലയങ്ങൾ തുറക്കുന്നു. ഉത്തരാഖണ്ഡിൽ 9 മുതൽ 12 വരെ ക്ലാസുകൾ നാളെ മുതൽ തുറക്കും. 6 മുതൽ 8 വരെ ക്ലാസുകൾ ഓഗസ്റ്റ് 16 മുതൽ തുറന്നു പ്രവർത്തിക്കും. എല്ലാ ബോർഡിങ്, സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും നിർദ്ദേശം ബാധകമാണെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

എല്ലാ സ്കൂളുകളും പരിസരം നന്നായി അണുവിമുക്തമാക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ തെർമൽ സ്ക്രീനിങിനും ഗേറ്റുകളിൽ കൈ വൃത്തിയാക്കലിനും ശേഷം മാത്രമേ പ്രവേശനം നൽകാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളെ ക്ലാസുകളിൽ പരസ്പരം ശാരീരികമായി അടുത്തിടപഴകാൻ അനുവദിക്കരുത്.

\"\"

ക്ലാസ്സുകളിൽ പങ്കെടുക്കാൻ സ്കൂളിൽ വരുന്ന വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണം. 1 മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ പഴയപോലെ തുടരുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം പഞ്ചാബിൽ സ്കൂളുകൾ തുറക്കുന്നതിനെതിരെ രക്ഷിതാക്കളിൽ ഭിന്നാഭിപ്രായം രൂക്ഷമായിട്ടുണ്ട്.

\"\"

Follow us on

Related News