ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് പഞ്ചാബിലെ വിദ്യാലയങ്ങൾ തുറക്കുന്നു. ഓഗസ്റ്റ് 2മുതൽ പഞ്ചാബിലെ മുഴുവൻ ക്ലാസുകളിലും അധ്യയനം പുന:രംഭിക്കും. കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതിനെ തുടർന്ന് ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരത്തെതന്നെ ക്ലാസുകൾ ആരംഭിച്ചിരുന്നു.
തിങ്കളാഴ്ച മുതൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുക. നിലവിൽ 544 കോവിഡ് രോഗികൾ മാത്രമാണ് പഞ്ചാബിൽ ചികിത്സയിലുള്ളത്. ദിനംപ്രതിയുള്ള കോവിഡ് പോസിറ്റീവ് കേസുകളിലും ഗണ്യമായ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് സ്കൂൾ അദ്ദേഹം സർക്കാർ പുനരാരംഭിക്കുന്നത്.