പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

സ്വാശ്രയ, സ്നേഹയാനം പദ്ധതികൾ: രക്ഷിതാവിന് അപേക്ഷിക്കാം

Jul 30, 2021 at 1:01 pm

Follow us on

തിരുവനന്തപുരം: സ്വാശ്രയ, സ്നേഹയാനം പദ്ധതികളിൽ നിന്നുള്ള അനുകൂല്യം ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം.

സ്വാശ്രയ പദ്ധതി
70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ അല്ലെങ്കിൽ മകളെ സംരക്ഷിക്കുന്ന ബിപിഎൽ കുടുംബങ്ങളിലെ വിധവയായ വീട്ടമ്മയ്ക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ സഹായം ലഭിക്കും.

\"\"

ഒറ്റത്തവണ ധനസഹായമായി 35,000 രൂപയാണ് \’സ്വാശ്രയ\’ പദ്ധതിയിലൂടെ അനുവദിക്കുക. 2021-22 സാമ്പത്തികവർഷത്തേക്കുള്ള സഹായ വിതരണത്തിന് ഇപ്പോൾ അപേക്ഷിക്കാം.
വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം.

\"\"

സ്നേഹയാനം പദ്ധതി

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്നതാണ് \’സ്നേഹയാനം\’ പദ്ധതി.

\"\"

അപേക്ഷിക്കേണ്ടത് ഇങ്ങനെ

രണ്ടു പദ്ധയിലെയും അർഹതപ്പെട്ട അപേക്ഷകൾ ഓഗസ്റ്റ് 31ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക ഫോൺ: 04712343241. 
വെബ്സൈറ്റ്: sjd.kerala.gov.in
ഇ-മെയിൽ: dswotvmswd@gmail.com.

\"\"

Follow us on

Related News