പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

ഉത്തരക്കടലാസുകൾ എവിടെ? നെഞ്ചുപൊട്ടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ

Jul 22, 2021 at 12:58 pm

Follow us on

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർക്ക് പരാതി നൽകാനെത്തിയ വിദ്യാർഥികളെ പോലീസ് തടഞ്ഞു. 62 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്ന സംഭവമാണിത് എന്നും സർവകലാശാലയും വൈസ് ചാൻസലറും മൗനം കൈവെടിയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. എംഎ സംസ്കൃതസാഹിത്യം പരീക്ഷയുടെ 276 ഉത്തരക്കടലാസുകൾ 10ദിവസം മുൻപാണ് കാണാതായത്.

\"\"

ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ സർവകലാശാലയും വൈസ് ചാൻസിലർ അടക്കമുള്ളവരും ഇതുവരെ വിദ്യാർഥികൾക്ക് ഒരു മറുപടിയും നൽകിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷ ചെയർമാനെ സസ്പെൻഡ് ചെയ്യുക മാത്രമാണ് സർവകലാശാല സ്വീകരിച്ച നടപടി.

10 ദിവസം ആയിട്ടും ഉത്തരക്കടലാസുകൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ ആയതോടെയാണ് വിദ്യാർത്ഥികൾ ഇന്ന് വിസിയെ കാണാനെത്തിയത്. എന്നാൽ വിദ്യാർത്ഥികളെ അകത്ത് കയറ്റി വിടാൻ സെക്യൂരിറ്റി വിഭാഗം തയ്യാറായില്ല. ഉത്തരക്കടലാസുകൾ മോഷണം പോയി എന്നതാണ് സർവകലാശാലയിലെ ചിലർ പറയുന്നത്. എന്നാൽ ഇതിലും വ്യക്തതയില്ല.

\"\"

ഉത്തരക്കടലാസുകൾ കുറിച്ച് വിവരം ഇല്ലാതായതോടെ പരീക്ഷ വീണ്ടും എഴുതേണ്ടി വരുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ. എന്നാൽ ഇതിന് തയ്യാറല്ല എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. സംഭവത്തെതുടർന്ന് പിരിച്ചുവിട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്ന്വ ആശ്യപ്പെട്ട് അധ്യാപകർ ഇന്ന് സർവകലാശാലയ്ക്ക് മുന്നിൽ സമരം ആരംഭിച്ചു. ഉത്തരക്കടലാസുകൾ കുറിച്ച് ഇനിയും വ്യക്തമായ വിവരം ലഭിക്കാത്തതിനാൽ 62 വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.

\"\"

Follow us on

Related News