പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം ബിരുദ രജിസ്‌ട്രേഷന്‍

Jul 20, 2021 at 8:06 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ഏകജാലക ബിരുദ പ്രവേശന രജിസ്‌ട്രേഷന്‍ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിലും പി.ജി. രജിസ്‌ട്രേഷന്‍ ബിരുദഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിലും ആരംഭിക്കും. സര്‍വകലാശാല കേന്ദ്രങ്ങളിലേക്കും മുന്നൂറോളം അഫിലിയേറ്റഡ് കോളജുകളിലേക്കുമാണ് ബിരുദപ്രവേശനം.

ഏകജാലക രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ cuonline.ac.in ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷമേ രജിസ്‌ട്രേഷന്‍ നടത്താവൂ. കോഴ്‌സുകള്‍, കോളേജുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്വാശ്രയ കോഴ്‌സുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവ പ്രത്യേകമായിരേഖപ്പെടുത്തിയിട്ടുണ്ട്.

\"\"

ENGLISH PLUS https://wa.me/+919895374159

കോഴ്‌സുകളെക്കുറിച്ച് സര്‍ച്ച് ചെയ്താല്‍ ഏതെല്ലാം കോളേജുകളില്‍ ലഭ്യമാണെന്നും കോളേജുകള്‍ സര്‍ച്ച് ചെയ്താല്‍ ഏതെല്ലാം കോഴ്‌സുകള്‍ ലഭ്യമാണെന്നും വിവരം ലഭിക്കും. രജിസ്‌ട്രേഷന്‍ നടത്തുന്നതിനു മുമ്പായി കോഴ്‌സ്, കോളജ് എന്നിവയെക്കുറിച്ചും സംവരണ മാനദണ്ഡങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് സര്‍വകലാശാലാ പ്രവേശനവിഭാഗം അറിയിച്ചു. ഫോണ്‍ : 0494 2660600, 2407016, 2407017

\"\"

Follow us on

Related News