പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

കാലിക്കറ്റ്‌ സർവകലാശാലയിൽ \’ഗവേഷണ പ്രബന്ധ കലവറ\’ ഒരുങ്ങുന്നു

Jul 20, 2021 at 8:40 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയില്‍ ഗവഷണ പ്രബന്ധങ്ങളുടെ ഡിജിറ്റല്‍ കലവറ ഒരുങ്ങുന്നു. സര്‍വകലാശാല തുടങ്ങിയത് മുതല്‍ക്കുള്ള ഗവേഷണ പ്രബന്ധങ്ങളാണ് പ്രധാനമായും ഇവിടെ സൂക്ഷിക്കുക.

\"\"

യു.ജി.സിയുടെ \’ ശോധ് ഗംഗ \’ വെബ്‌സൈറ്റിലേക്ക് നല്‍കിയ ആയിരത്തഞ്ഞൂറോളം പ്രബന്ധങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ബാക്കിയുള്ള പഴയകാല പ്രബന്ധശേഖരം ഘട്ടം ഘട്ടമായി ഡിജിറ്റൈസ് ചെയ്ത് കലവറയിലേക്ക് മുതല്‍ക്കൂട്ടും. അരനൂറ്റാണ്ടിനിടയില്‍ രണ്ടായിരത്തഞ്ഞൂറിലേറെ പി.എച്ച്.ഡി. പ്രബന്ധങ്ങള്‍ കാലിക്കറ്റിലുണ്ടായിട്ടുണ്ട്.

ENGLISH PLUS https://wa.me/+919895374159

\"\"

പഠനവകുപ്പുകളിലെ സെമിനാറുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിച്ച പ്രബന്ധങ്ങള്‍, എം.ഫില്‍., പി.എച്ച്.ഡി. ഡെസര്‍ട്ടേഷനുകള്‍, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ അക്കാദമിക് രേഖകള്‍, അന്താരാഷ്ട്ര ജേണലുകളിലെ പ്രബന്ധങ്ങള്‍ സര്‍വകലാശാലാ ഗവേഷകരും അധ്യാപകരും പ്രസിദ്ധീകരിച്ച പകര്‍പ്പവകാശം ലഭ്യമായ പ്രബന്ധങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ഗവേഷണ പ്രബന്ധങ്ങളുടെ പകര്‍പ്പുകള്‍ സര്‍വകലാശാലാ ലൈബ്രറിയിലെ റഫറന്‍സ് വിഭാഗത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

\"\"

ഡിജിറ്റല്‍ റെപ്പോസിറ്ററി വരുന്നതോടെ ഇവ എവിടെയിരുന്ന് വേണമെങ്കിലും പരിശോധിക്കാനാകുമെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് പറഞ്ഞു. തുടക്കത്തില്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് സേവനം ലഭ്യമാകുക. ഇതിനായി പ്രത്യേകം യൂസര്‍നെയിമും പാസ്‌വേഡും അനുവദിക്കും.

\"\"

Follow us on

Related News