പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്‌ലെറ്റും ലാപ്ടോപ്പുകളും: കർണ്ണാട സർക്കാരിന്റെ പഠന പദ്ധതി

Jun 27, 2021 at 11:30 am

Follow us on

ബംഗളൂരു: ഡിജിറ്റൽ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ, കോളജ് തലത്തിൽ 195 കോടി രൂപയുടെ ടാബ്‌ലെറ്റുകളും ലാപ്ടോപ്പുകളും വിതരണം ചെയ്‌ത് കർണ്ണാടക സർക്കാർ. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ നിർവഹിച്ചു. 1.55 ലക്ഷം വിദ്യാർത്ഥികൾക്ക് 163 കോടി രൂപയുടെ ടാബ്‌ലെറ്റും ലാപ്ടോപ്പുകളുമാണ് വിതരണം ചെയ്യുന്നത്.

27.77 കോടി രൂപ ചെലവിട്ട് 2500 സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കുന്നു. ഓൺലൈൻ പഠനത്തിനായി ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എൽഎംഎസ്) വികസിപ്പിച്ചിട്ടുണ്ട്. 4.04 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

\"\"

ENGLISH PLUS https://wa.me/+919895374159


സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി. 430 സർക്കാർ കോളജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും 87 സർക്കാർ പോളിടെക്നിക് കോളജുകളിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും 14 എഞ്ചിനീയറിങ് കോളജുകളിലെ ഒന്നും രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്കും ടാബ്‌ലെറ്റും ലാപ്ടോപ്പും വിതരണം ചെയ്യും.

\"\"


ആധുനിക അദ്ധ്യാപന, പഠന മോഡലുകളുടെ ഉപയോഗം സുഗമമാക്കുന്നതിന് 2500 ക്ലാസുകൾ പ്രൊജക്ടർ, വൈറ്റ്ബോർഡ്, ആൻഡ്രോയിഡ് ബോക്സ്, യുപിഎസ്, ഇൻറർനെറ്റ് എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ച് സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റിയതായി മുഖ്യമന്ത്രി പറഞ്ഞു.
25,000 അധ്യാപക ഫാക്കൽറ്റികൾക്കും 5 ലക്ഷം വിദ്യാർത്ഥികൾക്കും \’എപ്പോൾ വേണമെങ്കിലും എവിടെയും\’ പഠനം പ്രാപ്തമാക്കുന്ന തരത്തിലാണ് ക്രമീകരണം.

ഇത്തരത്തിൽ സമഗ്ര പഠന മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കർണ്ണാടകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങിൽ
വിവിധ കോളജുകളിലെ 10 വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റുകളും ലാപ്ടോപ്പുകളും നൽകി. അതോടൊപ്പം സംസ്ഥാനത്തെ മറ്റ് ജില്ലാ കേന്ദ്രങ്ങളിലും വിതരണ പരിപാടികൾ സംഘടിപ്പിച്ചു.

\"\"

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...