തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ വിവിധ പരീക്ഷകൾ അതത് കോളജുകളിൽ ഓൺലൈനായി നടത്തുന്നതിന് മാർഗരേഖ തയ്യാറായി. മാർഗരേഖയ്ക്ക് സർവകലാശാല സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവേണൻസും അനുമതി നൽകി.
അവസാന സെമസ്റ്റർ തിയറി പരീക്ഷകളും ബി.ടെക് (ഓണേഴ്സ്) 7,8 സെമസ്റ്റർ പരീക്ഷകളുമാണ് ഇത്തരത്തിൽ നടത്തുക. ബി.ടെക് എസ്- 8 എഫ്.ടി., പി.ടി. തിയറി പരീക്ഷകൾ ജൂൺ 28-നും ജൂലായ് 12-നുമിടയിൽ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ENGLISH PLUS https://wa.me/+919895374159
എം.ബി. എ. ടി-6 എഫ്.ടി., ടി-8 പി.ടി. പരീക്ഷത്തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ എഴുതാനാവാത്ത വിദ്യാർഥികൾക്ക് ജൂലായ് 31നകം ഓൺലൈനായി പരീക്ഷ എഴുതാൻ അവസരം നൽകും. പരീക്ഷ എഴുതേണ്ടവരുടെ പട്ടിക ജൂലായ് 15നുള്ളിൽ ബന്ധപ്പെട്ട കോളജുകൾ സർവകലാശാലയ്ക്ക് കൈമാറണം.
ഇതിനു ശേഷം പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിക്കും സർവകലാശാല നേരത്തെ നിർദേശിച്ച മാതൃകയിൽ പഠിപ്പിച്ച അധ്യാപകരാണ് പരീക്ഷ ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുക. ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകൻ തന്നെയാകും മൂല്യനിർണയവും നടത്തുക. ചോദ്യത്തിൽ ഓരോ പാർട്ടിന്റെയും മൂന്നിലൊന്ന് ഡിസൈൻ ഓറിയന്റഡായിരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതത് കോളജുകളിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ചോദ്യപ്പേപ്പർ വിലയിരുത്തും. ഓൺലൈൻ പരീക്ഷ എഴുതുന്നതിനു വിദ്യാർഥിക്ക് കണക്ടിവിറ്റി പ്രശ്നങ്ങളുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം.
മൂല്യനിർണ്ണയ സമയത്ത്കോളജുകൾ നൽകുന്ന മാർക്കിനെ മുൻ സെമസ്റ്ററുകളിലെ മാർക്കുമായി താരതമ്യം ചെയ്താണ് സർവകലാശാല മാർക്ക് ഷീറ്റ് തയ്യാറാക്കുക. ഇങ്ങനെ നിശ്ചയിക്കുന്ന ഗ്രേഡിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകും.