പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം വൈകും

May 16, 2021 at 11:31 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപ്പിൾ ലോക്‌ഡോൺ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിർണയ ക്യാംപുകൾ എന്നു നടത്തുമെന്നതിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. മെയ്‌ 15 മുതൽ എസ്എസ്എൽസി മൂല്യനിർണ്ണയം ആരംഭിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനു കഴിഞ്ഞിട്ടില്ല. മെയ്‌ 5 മുതൽ നടക്കാനിരുന്ന പ്ലസ്ടു മൂല്യനിർണയ ക്യാംപുകളും നേരത്തെ മാറ്റിയിരുന്നു.

\"\"


കഴിഞ്ഞ വർഷത്തെക്കാൾ ഗുരുതര സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. അതുകൊണ്ട്തന്നെ മൂല്യനിർണയതിനായി കഴിഞ്ഞ വർഷം സ്വീകരിച്ച നടപടികൾ
ഈ വർഷം നടപ്പാക്കാൻ കഴിയില്ല.


ഇന്നലെ മുതൽ മൂല്യനിർണയം ആരംഭിച്ച്
ജൂൺ ആദ്യവാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഈ വർഷത്തെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ലോക്ഡൗണിനു ശേഷം ക്യാംപുകൾ നടത്തണമെന്ന് ഒരു വിഭാഗം അധ്യാപകർ ആവശ്യപ്പെടുന്നു.

\"\"

കോവിഡ് സാഹചര്യത്തിൽ അധ്യാപകർ വീടുകളിൽ ഇരുന്ന് മൂല്യനിർണയം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ അധ്യാപക സംഘടനകൾ ഇതുവരെ വീടുകളിലെ മൂല്യനിർണയത്തെ പിന്തുണച്ചിട്ടില്ല. വീടുകളിൽ മൂല്യനിർണയം ആക്ഷേപങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് അഭിപ്രായം.

\"\"

Follow us on

Related News