
ന്യൂഡൽഹി: ഏപ്രിൽ 18 ന് നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷ കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് തീരുമാനിക്കും. ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധനാണ് പരീക്ഷ മാറ്റിയ വാർത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്. യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ സുരക്ഷ മുന്നിൽക്കണ്ടാണ് തീരുമാനമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


0 Comments