
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയനവര്‍ഷത്തെ ബിരുദ-ബിരുദാന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കാന്‍ വീണ്ടും അവസരം. 17 മുതല്‍ 24 വരെ 500 രൂപ ഫൈനോടു കൂടി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോറം ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം കാലിക്കറ്റ് സര്‍വകലാശാ പി.ഒ. എന്ന വിലാസത്തില്‍ 30-നകം ലഭിക്കണം.

