editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായിക കിരീടം പാലക്കാടിന്: ചരിത്രം കുറിച്ച് മലപ്പുറംചക്കുളത്ത്കാവ് പൊങ്കാല: നാളെ 4 താലൂക്കുകളിൽ പൊതുഅവധിസ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ല: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ ഉച്ചഭക്ഷണത്തിന്റെ പാചക ചെലവ് തുക വർധിപ്പിക്കുന്നത് പരിഗണനയിൽ: പാല്‍, മുട്ട എന്നിവയ്ക്ക് 20 രൂപവരെഎയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ടകേരള സർവകലാശാലയുടെ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾസ്കൂൾ കായികമേളയുടെ മൂന്നാംദിനത്തിലും പാലക്കാട് ഒന്നാമത്: രണ്ടാം സ്ഥാനത്ത് മലപ്പുറംകരസേനയില്‍ 90ഒഴിവ്: പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാംഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ്/എഞ്ചിനീയര്‍: 68ഒഴിവുകള്‍ക്രിസ്മസ് അവധി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷകൾ, പരീക്ഷാഫലം, സീറ്റൊഴിവ്: എംജി സർവകലാശാല വാർത്തകൾ

Published on : April 12 - 2021 | 4:16 pm

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ 2021-23 അധ്യയനവർഷം എം.ടെക് ഇൻ നാനോസയൻസ് ആന്റ് നാനോ ടെക്നോളജി പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി ഏപ്രിൽ 15ന് രാവിലെ 11ന് എഡി. എ11 സെക്ഷനിൽ എത്തണം. വിശദവിവരത്തിന് വെബ്സൈറ്റ്: www.mgu.ac.in

പരീക്ഷാഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാതീയതി

സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിലെ ഒന്നാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആന്റ് ഹ്യൂമൻ റൈറ്റ്സ് ആന്റ് പബ്ലിക് പോളിസി ആന്റ് ഗവേണൻസ് പരീക്ഷകൾ ഏപ്രിൽ 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 15 വരെയും 710 രൂപ പിഴയോടെ ഏപ്രിൽ 16 വരെയും 1160 രൂപ സൂപ്പർഫൈനോടെ ഏപ്രിൽ 19 വരെയും അപേക്ഷിക്കാം.

പരീക്ഷകൾ ഏപ്രിൽ 23 മുതൽ

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.ഫിൽ എക്സ്റ്റേണൽ (സി.എസ്.എസ്.) 2019-20 പരീക്ഷകൾ ഏപ്രിൽ 23 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 20 വരെയും പിഴയോടെ ഏപ്രിൽ 21 വരെയും സൂപ്പർഫൈനോടെ ഏപ്രിൽ 22 വരെയും അപേക്ഷിക്കാം.

0 Comments

Related News