ഹയർ സെക്കൻഡറി രണ്ടാംവർഷം പൊതുപരീക്ഷ അല്പസമയത്തിനകം ആരംഭിക്കും: കർശന മാർഗനിർദേശങ്ങൾ

തിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാംവർഷം പൊതുപരീക്ഷ അല്പസമയത്തിനകം ആരംഭിക്കും. 2002 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാർത്ഥികളാണ് ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 9.40നാണ് പരീക്ഷ തുടങ്ങുക.

ആദ്യത്തെ 20 മിനുട്ട് പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ തയ്യാറാക്കാനുള്ള ‘കൂൾ ടൈം’ ആണ്.

ഇത്തവണ കൂടുതൽ ചോദ്യങ്ങൾ നൽകി അതിൽ നിന്ന് ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള സൗകര്യം ഉണ്ട്. സ്കൂളുകളിൽ ഈ വർഷം റഗുലർ ക്ലാസുകൾ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്. രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങി.

കോവിഡ് വ്യാപഏറിവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടക്കുന്നത്. എസ്എസ്എൽസി പരീക്ഷ ഇന്ന് ഉച്ചയ്ക്ക് 1.40 മുതൽ ആരംഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ നാളെയാണ് ആരംഭിക്കുന്നത്.

പരീക്ഷാ കേന്ദ്രങ്ങളിൽ പാലിക്കേണ്ട കാര്യങ്ങൾ

പരീക്ഷാ കേന്ദ്രങ്ങളിൽ സാനിറ്റൈസറും മാസ്കും നിർബന്ധം. അധ്യാപകർ കയ്യുറകളും ധരിക്കണം.
എയർ കണ്ടിഷൻ മുറികളിൽ പരീക്ഷ പാടില്ല. പരീക്ഷയ്ക്ക് ഹാജരായ വിദ്യാർത്ഥികൾ ഒപ്പിട്ട് നൽകേണ്ട. ഇത് അധ്യാപകർ ചെയ്യും. ഹാൾട്ടിക്കറ്റിലും ഉത്തരക്കടലാസിലും അധ്യാപകർ ഒപ്പ് വയ്ക്കരുത്.


ഒരു ബഞ്ചിൽ പരമാവധി 2 വിദ്യാർത്ഥികൾ മാത്രം. ഒരു ക്ലാസിൽ പരമാവധി 20 വിദ്യാർത്ഥികൾ. ഉത്തരകടലാസ്സിൽ ഇത്തവണ മോണോഗ്രാം പതിക്കേണ്ടതില്ല. വിദ്യാർത്ഥികൾ പരസ്പരം ഒരു സാധനവും കൈമാറരുത്.
കോവിഡ് പോസിറ്റീവായ കുട്ടികൾക്ക് പ്രത്യേകം ക്ലാസ് മുറി ഒരുക്കും. കോവിഡ് ക്ലാസ് മുറിയിൽ വിദ്യാർത്ഥികളും അധ്യാപകരും പിപിഇ കിറ്റ് ധരിക്കണം.

Share this post

scroll to top