
തിരുവനന്തപുരം: ബികോം എസ്.ഡി.ഇ. ഒന്നും രണ്ടും സെമസ്റ്റർ (2019 അഡ്മിഷൻ, 2018 അഡ്മിഷൻ ആന്റ് 2017 അഡ്മിഷൻ) ഏപ്രിൽ 2021 പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ എപ്രിൽ 9 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.

ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്സി. കംപ്യൂട്ടർ സയൻസ്/ബി.സി.എ. (വിദൂരവിദ്യാഭ്യാസവിഭാഗം – 2019 അഡ്മിഷൻ – റെഗുലർ, 2017 & 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ ഏപ്രിൽ 9 വരെ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷാഫീസിനു പുറമേ സി.വി. ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടക്കേണ്ടതാണ്
