തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഏപ്രില്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 12 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 പരീക്ഷയുടേയും ആറാം സെമസ്റ്റര്‍ ബി.ബി.എ., ബാച്ചിലര്‍ ഓഫ് ലോ (ഹോണര്‍) നവംബര്‍ 2019 പരീക്ഷകളുടേയും ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല 2015 മുതല്‍ പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക്.ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. 2020 പ്രവേശനം ജനുവരി 2021 റഗുലര്‍പരീക്ഷക്കും 2016 മുതല്‍ 2019 വരെ പ്രവേശനം ജനുവരി 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഏപ്രില്‍ 12 വരേയും 170 രൂപ പിഴയോടെ 17 വരേയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
സ്‌പെഷ്യല്‍ റീവാല്വേഷന്‍ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷയുടേയും സ്‌പെഷ്യല്‍ റീവാല്വേഷന് ഏപ്രില്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ചലാന്‍ റസീറ്റും അനുബന്ധ രേഖകളും ഡപ്യൂട്ടി രജിസ്ട്രാര്‍, റീവാല്വേഷന്‍ ബ്രാഞ്ച്, പരീക്ഷാഭവന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. – 673 635 എന്ന വിലാസത്തില്‍ ഏപ്രില്‍ 13-ന് മുമ്പായി സമര്‍പ്പിക്കണം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം
കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലേയും മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് ഏപ്രില്‍ 22 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സി.എച്ച്.എം.കെ. ലൈബ്രറി പ്രവര്‍ത്തനസമയത്തില്‍ മാറ്റം
ഈസ്റ്റര്‍, ജനറല്‍ ഇലക്ഷന്‍ എന്നിവ പരിഗണിച്ച് കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്.എം.കെ. ലൈബ്രറി ഏപ്രില്‍ 3, 5, 7 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക.