പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

പരീക്ഷകളും പരീക്ഷാഫലവും: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Mar 30, 2021 at 4:32 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നോണ്‍ സി.യു.സി.എസ്.എസ്. 2001 മുതല്‍ 2009 വരെ കാലയളവില്‍ എം.എസ്.സി. മാത്തമറ്റിക്‌സിന് പ്രവേശനം നേടി പാസാകാന്‍ എല്ലാ അവസരവും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും.

\"\"

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഡന്റല്‍ സര്‍ജറി മാര്‍ച്ച് 2017, ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 16 വരെ അപേക്ഷിക്കാം.

\"\"

പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 13 വരെ അപേക്ഷിക്കാം.

ബജറ്റ് അംഗീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2021-22 വര്‍ഷത്തേക്കുള്ള 27993.54 ലക്ഷം രൂപയുടെ മിച്ചബജറ്റിന് 30-ന് ചേര്‍ന്ന സെനറ്റ് യോഗം അംഗീകാരം നല്‍കി. അക്കാദമിക മൂല്യനിര്‍ണയത്തിനുള്ള ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിന്റെ നിര്‍മാണം, ഐ.ടി.എസ്.ആര്‍. ഹോസ്റ്റല്‍ നിര്‍മാണം, പ്ലാന്റ് ബയോടെക്‌നോളജി കെട്ടിടത്തിന്റെ രണ്ടാംനില നിര്‍മാണം, പഠനവകുപ്പുകളുടെ നവീകരണം, എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് നിര്‍മാണം, വിജ്ഞാന വ്യാപന കേന്ദ്രനിര്‍മാണം, എനര്‍ജി ആന്റ് വാട്ടര്‍ – ഗ്രീന്‍ ഓഡിറ്റ് തുടങ്ങിയവക്കായി പദ്ധതി പദ്ധതിയേതര വിഹിതമായി തുക വകയിരുത്തിയിട്ടുണ്ട്

\"\"

Follow us on

Related News