കോട്ടയം: 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി.എസ്.എസ്.) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 ഒക്ടോബറിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന പി.എച്ച്.ഡി. കോഴ്സ്വർക്ക് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ റഗുലർ), ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.