പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

എംബിബിഎസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും:ആരോഗ്യ സർവകലാശാല വിസി

Mar 28, 2021 at 12:08 pm

Follow us on

തിരുവനന്തപുരം: ഈ മാസം നടന്ന എംബിബിഎസ് പരീക്ഷയുടെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. ഒന്നാംവർഷ ഡെന്റൽ പരീക്ഷ സംബന്ധിച്ച പരാതികൾ പരിശോധിക്കാനും സമിതിയെ നിയോഗിച്ചു.

\"\"

ഈ മാസം നടന്ന അനാട്ടമി ഒന്നും രണ്ടും പേപ്പർ പരീക്ഷകൾ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. പരാതിയുള്ള പരീക്ഷകൾ വീണ്ടും നടത്തുകയോ അല്ലെങ്കിൽ മൂല്യനിർണയത്തിൽ ഇളവ് നൽകുകയോ വേണമെന്നാണ് ആവശ്യം ഉയർന്നത്.

ഈ സാഹചര്യത്തിൽ ചോദ്യപേപ്പറും സാംപിൾ ഉത്തരക്കടലാസുകളും വിലയിരുത്തിയ ശേഷം മൂല്യനിർണയത്തിൽ ഇളവുവേണോ എന്ന് തീരുമാനിക്കും. പരിഷ്കരിച്ച സിലബസ് പ്രകാരം രോഗചികിത്സയുമായി ബന്ധപ്പെടുത്തിയാണ് മിക്ക വിഷയങ്ങളും പഠിക്കേണ്ടത്. ഇതനുസരിച്ച് പാഠ്യപദ്ധതിയിലും പരീക്ഷാരീതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഉൾക്കൊള്ളാൻ വിദ്യാർഥികൾക്കായില്ലേ എന്നും പരിശോധിക്കും.

\"\"
\"\"

Follow us on

Related News