കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം: ഒന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ( 2013 മുതല്‍ പ്രവേശനം) ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 19-ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍, വൈവാവോസി ഏപ്രില്‍ 7-നും നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2020 തീസിസ് ഇവാല്വേഷന്‍, വൈവാവോസി 29-നും പുതുക്കിയ സമയക്രമമനുസരിച്ച് നടക്കും.

പരീക്ഷ ഫീസ്

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് ട്രെയിനിംഗ് കോളേജുകളിലേയും യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും 2017 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 5 വരേയും 170 രൂപ പിഴയോടെ 13 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ 2017 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 31 വരേയും 170 രൂപ പിഴയോടെ ഏപ്രില്‍ 5 വരേയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലങ്ങൾ

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ്, ജനറല്‍ ബയോടെക്‌നോളജി നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Share this post

scroll to top