തിരുവനന്തപുരം:കേരള സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിൽ പി.എച്ച്.ഡിയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെലോഷിപ്പോടെ ഫുൾ ടൈം അല്ലെങ്കിൽ പാർട്ട്ടൈം സംവിധാനത്തിലാണ് പിഎച്ച്ഡി ഗവേഷണത്തിന് അവസരം. ബേസിക് സയൻസസ്, മാത്തമാറ്റിക്സ്, എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, എംസിഎ, മാനേജ്മെന്റ് മേഖലകളിൽ ഗവേഷണത്തിന് അവസരമുണ്ട്.

മാർച്ച് 31 വരെ app.ktu.edu.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. പട്ടികവിഭാഗക്കാർ 500 രൂപയും ജനറൽ വിഭാഗത്തിന് 1000 രൂപയുമാണ് ഫീസ്. .

