കോട്ടയം: 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ്.സി പ്ലാന്റ് ബയോടെക്നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

- 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ് റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

- 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കണം.
- 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്മെന്റ് (എം.ടി.ടി.എം. 2019 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷ തീയതി
ബി.ആര്‍ക് ഏഴ്, എട്ട് സെമസ്റ്റര്‍ (2017 അഡ്മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ മാര്‍ച്ച് 26 വരെയും 525 രൂപ പിഴയോടെ 29 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 30 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.