എം.ജി സര്‍വകലാശാല പരീക്ഷകളും പരീക്ഷാഫലവും

Mar 17, 2021 at 4:19 pm

Follow us on

കോട്ടയം: മൂന്ന്/അഞ്ച് വര്‍ഷ എല്‍.എല്‍.ബി. (19981999 സ്‌കീം) അദാലത്ത് സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും.

  • മാര്‍ച്ച് എട്ടിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. (ത്രിവത്സരം) 2019 അഡ്മിഷന്‍ റഗുലര്‍/2018 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ ഒന്‍പതുമുതല്‍ നടക്കും.
  • മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. (ത്രിവത്സരം – 2018 അഡ്മിഷന്‍ റഗുലര്‍), മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (ത്രിവത്സരം) 2014-2017 അഡ്മിഷന്‍ സപ്ലിമെന്ററി/2013 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്/2012 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്/2012ന് മുമ്പുള്ള അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്, ഏഴാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (പഞ്ചവത്സരം) 2008-2010 അഡ്മിഷന്‍ സപ്ലിമെന്ററി/2007 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്/2006 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്/2006ന് മുമ്പുള്ള അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ മാര്‍ച്ച് 19 വരെയും 525 രൂപ പിഴയോടെ മാര്‍ച്ച് 22 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 23 വരെയും അപേക്ഷിക്കാം.

  • റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിനന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാന്‍സ് പരീക്ഷയെഴുതുന്നവര്‍ 5250 രൂപയും രണ്ടാം മേഴ്‌സി ചാന്‍സ് പരീക്ഷയെഴുതുന്നവര്‍ 7350 രൂപയും മൂന്നാം മേഴ്‌സി ചാന്‍സ് പരീക്ഷയെഴുതുന്നവര്‍ 10500 രൂപയും സ്‌പെഷല്‍ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.
  • ത്രിവത്സര എല്‍.എല്‍.ബി. (1993ന് മുമ്പുള്ള അഡ്മിഷന്‍/19931997 അഡ്മിഷന്‍ ആനുവല്‍ സ്‌കീം അദാലത്ത് സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും.
\"\"

പരീക്ഷാഫലം

  • 2019 ഒക്ടോബറില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ജനറല്‍ ആന്റ് സംസ്‌കൃതം സ്‌പെഷല്‍സ് (വേദാന്ത, വ്യാകരണ) പ്രൈവറ്റ് രജിസ്‌ട്രേഷന്‍ റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷന്‍ മുതലുള്ള വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
  • 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് (മെറ്റീരിയല്‍ സയന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
\"\"

പരീക്ഷ റദ്ദാക്കി
മാര്‍ച്ച് എട്ടിന് നടന്ന ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. (ത്രിവത്സരം) 2019 അഡ്മിഷന്‍ റഗുലര്‍/2018 അഡ്മിഷന്‍ സപ്ലിമെന്ററി – ലോ ഓഫ് ടോര്‍ട്‌സ് ഇന്‍ക്ലൂഡിംഗ് എം.വി. ആക്ട് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ലോസ്\’ എന്ന പേപ്പറിന്റെ പരീക്ഷ റദ്ദാക്കി.

\"\"

അപേക്ഷ തീയതി നീട്ടി
നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2017, 2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. സൈബര്‍ ഫോറന്‍സിക് (2017, 2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (20132016 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) യു.ജി. പരീക്ഷകള്‍ക്ക് പിഴയില്ലാതെ മാര്‍ച്ച് 18 വരെയും 525 രൂപ പിഴയോടെ മാര്‍ച്ച് 20 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 22 വരെയും അപേക്ഷിക്കാം.

\"\"

Follow us on

Related News