കോട്ടയം: 2021 ഫെബ്രുവരി 16, 18, 20, 22, 24 തീയതികളില്‍ നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2015 അഡ്മിഷന്‍ മുതല്‍ – റഗുലര്‍/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – സീപാസ്) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 22, 24, 26, 29, 31 തീയതികളില്‍ നടക്കും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

വൈവാവോസി
2021 ഫെബ്രുവരിയില്‍ നടന്ന ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വൈവാവോസിയും മാര്‍ച്ച് 15 മുതല്‍ 17 വരെ (രാവിലെ 8.30 മുതല്‍ വൈകീട്ട് 4.30 വരെ) പാലാ സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയില്‍ നടക്കും.
