കോട്ടയം: എംജി സർവകലാശാല നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 16 വരെയും 525 രൂപ പിഴയോടെ മാർച്ച് 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 19 വരെയും അപേക്ഷിക്കാം.

വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ രജിസ്ട്രേഷൻ ഫീസായി 55 രൂപ മറ്റ് ഫീസുകൾക്ക് പുറമെ അടയ്ക്കണം. ഇന്റേണൽ റീഡു ചെയ്യുന്നവർ പേപ്പറിന് 105 രൂപ വീതം ഫീസടയ്ക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

