എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: 2020 മെയ്‌ മാസത്തിൽ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി (റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

  • 2020 മെയ്‌ മാസത്തിൽ നടന്ന നാലാം സെമസ്റ്റര്‍ എം.എ. മദ്ദളം റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷന്‍ മുതലുള്ള വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 20ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം.
  • 2020 മെയ്‌ മാസത്തിൽ നടന്ന നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് മാനേജ്‌മെന്റ് ഇന്‍ ഹോസ്പിറ്റാലിറ്റി (എം.എം.എച്ച്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷാതിയതി

  • ഫെബ്രുവരി 20, 25 തീയതികളില്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷന്‍ മുതല്‍ റഗുലര്‍/2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 10, 12 തീയതികളില്‍ നടക്കും.
  • ഫെബ്രുവരി 24ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ് സി./എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ – റഗുലര്‍/2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി/2013, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്(2004 2011 അഡ്മിഷന്‍ – റഗുലര്‍/പ്രൈവറ്റ് അദാലത്ത് – സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018) പരീക്ഷ മാര്‍ച്ച് 31ന് നടക്കും.
  • ഫെബ്രുവരി 25ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ./ബി.കോം. (2019 അഡ്മിഷന്‍ റഗുലര്‍/2017, 2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ് – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷ മാര്‍ച്ച് 31ന് നടക്കും.
  • ഫെബ്രുവരി 25, മാര്‍ച്ച് രണ്ട്, ആറ് തീയതികളില്‍ നടത്താനിരുന്ന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (മറ്റ് യു.ജി. കോഴ്‌സുകള്‍ക്കുവേണ്ടിയുള്ള അദാലത്ത് – സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 30, 31, ഏപ്രില്‍ എട്ട് തീയതികളില്‍ നടക്കും.
  • മാര്‍ച്ച് രണ്ട്, ആറ് തീയതികളില്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി.പി.ഇ.എസ്. (2017 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 17, 22 തീയതികളില്‍ നടക്കും.
  • മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി.ആര്‍ക് പരീക്ഷ മാര്‍ച്ച് 10ന് നടക്കും.
  • ഫെബ്രുവരി 25, മാര്‍ച്ച് രണ്ട് തീയതികളില്‍ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.ബി.എ. (അദാലത്ത് – സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018, നാലാം സെമസ്റ്റര്‍ എം.ബി.എ. (2016 അഡ്മിഷന്‍ സപ്ലിമെന്ററി/2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 10, 12 തീയതികളില്‍ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പി.ജി. (പ്രൈവറ്റ്) പരീക്ഷ ഫീസ്
ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ./എം.എസ് സി./എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ സമയത്ത് പരീക്ഷഫീസടച്ച 2019 അഡ്മിഷന്‍ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല.

Share this post

scroll to top