തിരുവനന്തപുരം: ഡി.എല്‍.എഡ് (അറബിക്) കോഴ്സിന് ഗവ. ടി.ടി.ഐ (വുമണ്‍) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിലേക്ക് വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരം പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പരിശോധിക്കുവാന്‍ https://education.kerala.gov.in/ എന്ന വെബ്‌സൈറ്റ് കാണുക. ലിസ്റ്റിനോടൊപ്പമുള്ള സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 10ന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം.
