പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സര്‍വകലാശാലാ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാൻ ഇനി ട്രിബ്യൂണല്‍ സംവിധാനം

Mar 3, 2021 at 7:43 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും അപ്പീൽ നൽകാനും അപ്പലേറ്റ് ട്രിബ്യൂണൽ സംവിധാനം വരുന്നു. കേരളത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പത്ത് സർവകലാശാലകൾ ട്രിബ്യൂണൽ പരിധിയിൽ വരും. കേരളത്തിലെ സർവകലാശാലകൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കെതിരെ പരാതിപ്പെടാനും അവ ചോദ്യം ചെയ്യാനും ഇതുവരെ പൊതുവായ ഒരു സംവിധാനമുണ്ടായിരുന്നില്ല.

\"\"

സർവകലാശാലകളുടെ ചാൻസലറായ ഗവർണർ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുന്നതും അപൂർവമായിരുന്നു.വൈസ് ചാൻസലറെടുക്കുന്ന തീരുമാനങ്ങളിൽ ഇടപെടാൻ വകുപ്പ് മന്ത്രി അടക്കമുള്ളവർക്കും അധികാരമില്ല. ഈ സാഹചര്യത്തിലാണ്
അപ്പലേറ്റ് ട്രിബ്യൂണൽ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം ഉണ്ടായത്. ഇതുവഴി സർവകലാശാലയുടെ ഏതു തീരുമാനവും ചോദ്യംചെയ്യാൻ കഴിയും.
സ്വയംഭരണ കോളജുകളുടെ നടത്തിപ്പിനായി സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിലാണ് പുതിയ ഭേദഗതി.

Follow us on

Related News