ന്യൂഡൽഹി: കഴിഞ്ഞ 4 വർഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ്, നിർണയ സമിതിയ്ക്ക് പുനർനിർണയിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഫീസ് പുതുക്കി നിശ്ചയിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി.
ഫീസ് നിർണയ സമിതിയ്ക്ക് കഴിഞ്ഞ 4 വർഷത്തെ ഫീസ് നിർണയിക്കാം. ഇതിനായി മാനേജ്മെന്റുകൾ സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കുളളിൽ ഫീസ് പുനർനിർണയം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഫീസ് നിർണയം വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന തരത്തിൽ ആകരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. പുതിയ ഉത്തരവ് നടപ്പാക്കുമ്പോൾ സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടിയ പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികൾക്ക് ഫീസ് വർധന ബാധിക്കും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...