കോട്ടയം: കഴിഞ്ഞ മാർച്ചിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി – സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒൻപതുവരെ അപേക്ഷിക്കാം.
2020 ജൂലൈയിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫാർമസി സപ്ലിമെന്ററി – പുതിയ സ്കീം (2016 അഡ്മിഷൻ), പഴയ സ്കീം (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒൻപതുവരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
നാലാം വർഷ ബി.ഫാം. സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) ജനുവരി 2021 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 25 മുതൽ മാർച്ച് ആറുവരെ ഡി.പി.എസ്., സീപാസ്, ചെറുവാണ്ടൂരിലും, ഡി.പി.എസ്., സീപാസ്, പുതുപ്പള്ളിയിലും നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.