പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

കേരള സ്വാശ്രയ കോളജ് നിയമന ഓര്‍ഡിനന്‍സ് ഒപ്പുവച്ചു

Feb 21, 2021 at 1:45 pm

Follow us on


തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പഠനനിലവാരവും ഗുണമേന്മയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള കേരള സ്വാശ്രയ കോളജ് നിയമന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പ് വെച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പുറമെ അധ്യാപക യോഗ്യതകൾ നിശ്ചയിക്കാനുള്ള മാനദണ്ഡവും വ്യവസ്ഥചെയ്യുന്നത്താണ് പുതിയ ഓർഡിനൻസ്. തസ്തിക, നിയമന കാലയളവ്, ശമ്പളം, ബത്ത തുടങ്ങിയവ സംബന്ധിച്ച് മാറ്റം ഉണ്ടാകും. സർക്കാർ ജീവനക്കാരുടേതിന് സമാനമായ അവധി അനുകൂല്യങ്ങളാണ് ഇതുവഴി സ്വാശ്രയ കോളജ് ജീവനക്കാർക്ക് ലഭിക്കുക. എല്ലാ ജീവനക്കാരെയും പ്രൊവിഡന്റ് ഫണ്ടിലും ഇതുമായി ബന്ധപ്പെട്ട പെൻഷൻ സ്കീമിലും ഉൾപ്പെടുത്തും. യുജിസിയുടെയും സർക്കാരിന്റേയും പ്രതിനിധികൾ അടങ്ങുന്നറെഗുലേറ്ററി കമ്മിറ്റിയാണ് അധ്യാപകർ അടക്കമുള്ളവരുടെ യോഗ്യതകൾ നിശ്ചയിക്കുക. നിലവിൽ യോഗ്യതയില്ലാത്തവർക്ക് അത് നേടാനുള്ള സാവകാശവും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നുണ്ട്‌. ശരാശരി 50,000ൽ അധികം അധ്യാപരാണ് സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിൽ ഉള്ളത്. ഇവരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി സ്ഥിരത തുടങ്ങിയവ സംബന്ധിച്ച് യാതൊരു മാനദണ്ഡങ്ങളും നിലവിലില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടുവരുന്നത്.

\"\"

Follow us on

Related News