Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കേരള ഡിജിറ്റൽ സർവകലാശാല പ്രവർത്തനമാരംഭിച്ചു: നാടിന് സമർപ്പിച്ചത് ഗവർണ്ണർ

Feb 20, 2021 at 10:45 am

Follow us on

തിരുവനന്തപുരം: രാജ്യത്ത് ഡിജിറ്റൽ രംഗത്തെ ആദ്യ സർവകലാശാലയായി \’കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്‌നോളജി\’ തിരുവനന്തപുരം ടെക്നോസിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ രംഗത്ത് ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമാണ് സർവകലാശാല പ്രധാന്യം നൽകുന്നത്. ഡിജിറ്റൽ രംഗത്തെ ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളിലെ കോഴ്സുകളാണ് സർവകലാശാല ആരംഭിക്കുക.
ആദ്യഘട്ടത്തിൽ സ്‌കൂൾ ഓഫ് ഡിജിറ്റൽ സയൻസ്, സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, സ്‌കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റം ആന്റ് ഓട്ടോമേഷൻ, സ്‌കൂൾ ഓഫ് ഇൻഫർമാറ്റിക്‌സ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ഹ്യുമാനിറ്റി ആന്റ് ലിബറൽ ആർട്സ് കോഴ്സുകളാണ് ആരംഭിക്കുന്നത്.

\"\"

രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി ഡിജിറ്റൽ സർവകലാശാല സഹകരിക്കും. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലറ്റിക്സ്, ബയോ കമ്പ്യൂട്ടിംഗ്, ജിയോ സ്‌പെഷ്യേൽ അനലറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പഠന കേന്ദ്രങ്ങളും സർവകലാശാല വിഭാവനം ചെയ്യുന്നു.
ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനായി നിർവഹിച്ചു. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷന്റെ ചുമതല ഡിജിറ്റൽ സർവകലാശാലയെ ഏൽപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News




Click to listen highlighted text!