തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്റ് ടെക്നോളജിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ടെക്നോസിറ്റിയിലാണ് ഡിജിറ്റല്‍ സര്‍വകലാശാല വരുന്നത്. ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, അടൂര്‍ പ്രകാശ് എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐ. ഐ. ഐ ടി എം-കെ ചെയര്‍മാന്‍ എം. മാധവന്‍ നമ്പ്യാര്‍, ഡയറക്ടര്‍ ഡോ. എലിസബത്ത് ഷേര്‍ലി എന്നിവര്‍ സംബന്ധിക്കും.
