ന്യൂഡല്‍ഹി: സി.എ ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കും. http://icai.org/ എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാതീയതികള്‍ അറിയാം.
പഴയ സ്‌കീമിന് കീഴിലുള്ള സി.എ ഇന്റര്‍മീഡിയറ്റ് ഗ്രൂപ്പ്-1 പരീക്ഷ മേയ് 22, 24, 27, 29 തീയതികളിലും ഗ്രൂപ്പ്-2 പരീക്ഷ മേയ് 31, ജൂണ്‍ 2, 4 തീയതികളിലും നടക്കും. പുതിയ സ്‌കീമിന് കീഴിലുള്ള ഇന്റര്‍മീഡിയേറ്റ് ഗ്രൂപ്പ്-1 പരീക്ഷ മേയ് 22, 23, 27, 29 നും ഗ്രൂപ്പ്-2 പരീക്ഷ മേയ് 31, ജൂണ്‍ 2, 4, 6 നുമാണ് നിശ്ചയിച്ചിട്ടുള്ളത്.
രണ്ട് സ്‌കീമിലും ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഫൈനല്‍ കോഴ്സ് ഗ്രൂപ്പ്-1 പരീക്ഷ മേയ് 21, 23, 25, 28 തീയതികളിലും ഗ്രൂപ്പ്-2 പരീക്ഷ മേയ് 30, ജൂണ്‍ 1, 3, 5 തീയതികളിലും നടത്തും.

0 Comments