തിരുവനന്തപുരം: കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ 27 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി 25 പുതിയ കോഴ്സുകള്‍ക്ക് അനുമതി. പരമ്പരാഗത കോഴ്സുകള്‍ക്കൊപ്പം പുതുതലമുറ, ഇന്റര്‍ഡിസിപ്ലിനറി കോഴ്സുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. കോഴ്സുകളുടെ വിവരങ്ങള്‍ ചുവടെ
- തോന്നയ്ക്കല്‍ ശ്രീ സത്യസായി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം.എസ്.സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ സ്പേസ് ഫിസിക്സ് ആരംഭിക്കും.
- ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ ബി.ബി.എ. ലോജിസ്റ്റിക്സിന് അനുമതി നല്കി.
- ചാത്തന്നൂര്‍ എസ്.എന്‍. കോളജ് എം.എസ്.സി. കെമിസ്ട്രി
- എടക്കൊച്ചി അക്വിനാസ് കോളജ് എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ്
- റാന്നി സെയ്ന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് എം.എസ്സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്
- പാമ്പനാര്‍ എസ്.എന്‍. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ബി.എ. ഇക്കണോമിക്സ്
- നെടുങ്കണ്ടം എം.ഇ.എസ്. കോളജ് എം.എ. ഇക്കണോമിക്സ്
- എടത്തല അല്അമീന് കോളജ് എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലറ്റിക്സ്)
- മണര്‍ക്കാട് സെയ്ന്റ് മേരീസ് കോളജ് എം.എ. ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്
- എസ്.എന്‍. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കുമരകം എം.എ. ഇക്കണോമിക്സ്
- ആതവനാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എം.എസ്.സി. സൈക്കോളജി,
- പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് എം.എ. അള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്സ്
- സുന്നിയ്യ അറബിക് കോളജ് കോഴിക്കോട് ബി.എസ്സി ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിങ് 14. റൗസത്തുല്‍ ഉലൂം അറബിക് കോളജ് കോഴിക്കോട് ബി.എ. ഇംഗ്ലീഷ് ആന്‍ഡ് ക്രിയേറ്റീവ് റൈറ്റിങ്
- ആര്. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കൊയിലാണ്ടി എം.കോം. ഫോറിന്‍ട്രേഡ്,
- എം.ഇ.എസ്. കോളജ് പൊന്നാനി ബി.എസ്സി. ബോട്ടണി
- മാനന്തവാടി ഗവണ്മെന്റ് കോളജ്, കല്‍പ്പറ്റ ഗവണ്മെന്റ് കോളജ് എന്നിവിടങ്ങളില്‍ ബി.എസ്സി. ഫിസിക്സ് ആരംഭിക്കും.
- കല്‍പ്പറ്റ എന്‍.എം.എസ്.എം. കോളജ്, ശാന്തന്‍പാറ ഗവണ്മെന്റ് കോളജ് എന്നിവിടങ്ങളില്‍ കെമിസ്ട്രി ബിരുദ കോഴ്സുകള്‍ ആരംഭിക്കും.
- മൂന്നാര്‍ ഗവണ്മെന്റ് കോളജില്‍ ബി.എസ്സി. ബോട്ടണിക്ക് അനുമതിയുണ്ട്.
- ആലപ്പുഴ സെയ്ന്റ് ജോസഫ്സ് വനിതാ കോളജ് എം.എസ് സി. കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ ഡ്രഗ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്,
- കായംകുളം എം.എസ്.എം. കോളജ് എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ഡേറ്റാ അനലിറ്റിക്സ്,
- കൊട്ടാരക്കര സെയ്ന്റ് ഗ്രിഗോറിയോസ് കോളജ് എം.എസ്.സി. സുവോളജി വിത്ത് സ്പെഷ്യലൈസേഷന് ഓണ്‍ ബയോസിസ്റ്റമാറ്റിക്സ് ആന്‍ഡ് ബയോ ഡൈവേസിറ്റി,
- പത്തനാപുരം സെയ്ന്റ് സ്റ്റീഫന്‍സ് കോളജ് എം.എസ്.സി. ബോട്ടണി വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ എത്തനോ ബോട്ടണി ആന്‍ഡ് എത്ത്നോ ഫാര്‍മക്കോളജി,
- എസ്.എന്‍. കോളജ് ചെങ്ങന്നൂര്‍ എം.എ. ഇക്കണോമിക്സ് (ബിഹേവിയറല്‍ ഇക്കണോമിക്സ് ആന്റ് ഡേറ്റാ സയന്‍സ്),
- സെയ്ന്റ് സിറിള്‍സ് കോളജ് വടക്കടത്തുകാവ് ചെങ്ങന്നൂര്‍ ബി.എസ്.സി. മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകള്‍ക്ക് അനുമതിയുണ്ട്.
