editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

Published on : February 18 - 2021 | 5:42 pm

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല യു.ജി./പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

അപേക്ഷാ തിയതി

മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2017, 2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. സൈബര്‍ ഫോറന്‍സിക് (2017, 2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (2013 2016 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) യു.ജി. പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റീഅപ്പിയറന്‍സ് പരീക്ഷയെഴുതുന്നവര്‍ 55 രൂപ രജിസ്‌ട്രേഷന്‍ ഫീസായി മറ്റ് ഫീസുകള്‍ക്ക് പുറമെ അടയ്ക്കണം. ഇന്റേണല്‍ ഇവാല്യുവേഷന്‍ റീഡു ചെയ്യുന്നവര്‍ പേപ്പറിന് 105 രൂപ വീതം ഫീസടച്ച് അപേക്ഷിക്കണം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

  1. 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  2. 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.കോം. (ഇ-കോമേഴ്‌സ്) സി.എസ്.എസ്. (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റര്‍വ്യൂ

മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസിലെ ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെടുത്തുന്നതിനായി യോഗ്യരായവരുടെ വോക്-ഇന്‍-ഇന്റര്‍വ്യൂ മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഡയറക്ടറുടെ ചേമ്പറില്‍ നടക്കും. രണ്ട് ഒഴിവാണുള്ളത് (ഈഴവ 1, ഓപ്പണ്‍ 1) യു.ജി.സി. നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 2021 ജനുവരി ഒന്നിന് 41 വയസ് കവിയരുത് (എസ്.സി./എസ്.ടി., മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും). താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ എഴുതി തയാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി തെളിയിക്കുന്ന/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവയുടെ അസല്‍ രേഖകളും പകര്‍പ്പും സഹിതം മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഫീസില്‍ എത്തണം. ഉദ്യോഗാര്‍ഥികള്‍ കോവിഡ്-19 വൈറസ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണം

മെരിറ്റ് സ്‌കോളര്‍ഷിപ്പ്

അംഗപരിമിതരായ വിദ്യാര്‍ഥികള്‍ക്കുള്ള 2019-20 അക്കാദമിക വര്‍ഷത്തെ മെറിറ്റ് സ്‌കോളര്‍ഷിപ്പ്, 2019, 20 വര്‍ഷങ്ങളില്‍ ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിട്ടുള്ള എന്‍.സി.സി., എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍ ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷകള്‍ 2021 മാര്‍ച്ച് അഞ്ച് വൈകീട്ട് 4.30 വരെ ഡയറക്ടര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസ്, മഹാത്മാഗാന്ധി സര്‍വകലാശാല, പി.ഡി.ഹില്‍സ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തില്‍ സ്വീകരിക്കും. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. നിര്‍ദ്ദിഷ്ട അപേക്ഷഫോമിനും വിശദവിവരങ്ങള്‍ക്കും www.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0481-2731031.

0 Comments

Related News