കാലിക്കറ്റ് സർവകലാശാല: പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്കു കീഴിലെ കോളജുകളിൽ പുതുതായി അനുവദിച്ച കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഫെബ്രുവരി ആറിന് ഉച്ചക്ക് 2 മണി വരെ അപേക്ഷിക്കാം. ഈ മാസം എട്ടിന് ക്ലാസുകൾ ആരംഭിക്കും.

കോഴിക്കോട് ജില്ലയിലെ കോളജുകളും പുതുതായി ആരംഭിച്ച കോഴ്സുകളും

കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജിൽ എം.എ ഇംഗ്ലീഷ് വിത്ത് മീഡിയ സ്റ്റഡീസ്, മടപ്പള്ളി ഗവ. കോളജിൽ എം.എ ഇക്കണോമിക്സ്, ബാലുശ്ശേരി ഗവ.കോളജിൽ എം.എ ഡവലപ്മെന്റ് ഇക്കണോമിക്സ്, ഗവ.കോളജ് കുന്നമംഗലം എം.എസ് സി മാത്തമാറ്റിക്സ്‌, ഗവ.കോളജ് കൊടുവള്ളി എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ്, ഗവ കോളജ് നാദാപുരം എം.എ. ഇംഗ്ലീഷ്, ഗവ. കോളജ് കോടഞ്ചേരി എം.എസ് സി സുവോളജി, ഗവ.കോളജ് കൊയിലാണ്ടി ബി.എസ്.സി മാത്തമാറ്റിക്സ്, മലബാർ ക്രിസ്ത്യൻ കോളജ് എം.എ ഇക്കണോമെട്രിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്‌, എം.എ എം.ഒ കോളജ് മണാശേരി ബി.എ. അഡ് വർടൈസിങ് ആൻഡ് മാനേജ്മെന്റ്, ഫാറൂഖ് കോളജ്, 1- എം. എസ്.സി ജിയോളജി 2-ബി.എസ്.സി സൈക്കോളജി, ദേവഗിരി കോളജ്, 1- ബി.എസ്.സി മാത്തമാറ്റിക്കൽ സയൻസ്, 2- എം.എസ്. സി സൈക്കോളജി, പ്രോവിഡൻസ് കോളജ്, 1 – എം.എ. ഇന്റർനാഷണൽ റിലേഷൻസ്, 2- ബി.എ. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഗുരുവായൂരപ്പൻ കോളജ് എം.എസ്.സി ഫിസിക്സ്‌, എസ്.എൻ കോളജ് ചേലന്നൂർ എം.എസ് സി ബയോളജി. കൂടുതൽ വിവരങ്ങൾക്ക് കോളജുകളുമായി ബന്ധപ്പെടുക. ഇവയെല്ലാം കോഴിക്കോട് ജില്ലയിലെ മാത്രം വിവരങ്ങളാണ്. മലപ്പുറം, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കോളജുകളിലും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോളജുകളുമായി ഉടൻ ബന്ധപ്പെടുക.

പുതുതായി അനുവദിച്ച 197 കോഴ്സുകളുടെ വിവരങ്ങൾ

▪️ ഗവ. എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 166 കോഴ്സുകൾ

▪️ 8 എഞ്ചിനീയറിങ് കോളജുകളിളിൽ 12 പ്രോഗ്രാമുകൾ

▪️ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഉൾപ്പടെ 8 യൂണിവേഴ്സിറ്റികളിൽ 19 കോഴ്സുകൾ

ഈ അദ്ധ്യായന വർഷം തന്നെ കോഴ്‌സുകൾ ആരംഭിക്കുന്നതിനായി സർക്കാർ അനുമതി നൽകി. എല്ലാ കോഴ്സുകളും എയ്ഡഡ് കോഴ്സുകളാണ്. വിദേശ സർവകലാശാലകളിൽ മാത്രം പഠിക്കാൻ കഴിയുന്ന കോഴ്സുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ഈ കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം ഉടനെ ആരംഭിക്കുന്നത്.

Share this post

scroll to top