പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍

Feb 1, 2021 at 8:53 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജോയിന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്), അസിസ്റ്റന്റ് മാനേജര്‍ (മെറ്റീരിയല്‍), മാനേജര്‍ (മെറ്റീരിയല്‍), ഡെപ്യൂട്ടി മാനേജര്‍ (മെറ്റീരിയല്‍), പര്‍ച്ചേസ് ഓഫീസര്‍ തസ്തികകളില്‍ ഓരോ സ്ഥിരം ഒഴിവുകളും പബ്ലിസിറ്റി ഓഫീസര്‍, ഫാക്കല്‍റ്റി തസ്തികകളില്‍ ഒരോ താത്കാലിക ഒഴിവുകളുമാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയുടെ എന്‍.ഒ.സി ഹാജരാക്കണം.

ജോയിന്റ് ജനറല്‍ മാനേജര്‍

  1. പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
  2. അംഗീകൃത സര്‍വകലാശാല ബിരുദവും ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിലോ കോസ്റ്റ്‌സ് ആന്റ് വര്‍ക്‌സ് അക്കൗണ്ടന്റന്റ്‌സ് ഓഫ് ഇന്ത്യയിലോ അംഗത്വവും വേണം.
  3. മാനേജിരിയല്‍ മേഖലയില്‍ 15 വര്‍ഷം പ്രവൃത്തി പരിചയം.
  4. ശമ്പളം 91,800-1,75,200 രൂപ.

അസിസ്റ്റന്റ് മാനേജര്‍ (മെറ്റീരിയല്‍)

  1. ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റ്/ സപ്ലെചെയിന്‍ മാനേജ്‌മെന്റില്‍ എം.ബി.എ/ പി.ജി ഡിപ്ലോമയും 12 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
  2. ശമ്പളം 81,700-1,68,600 രൂപ.

മാനേജര്‍ (മെറ്റീരിയല്‍)

  1. ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റ്/ സപ്ലെചെയിന്‍ മാനേജ്‌മെന്റില്‍ എം.ബി.എ/ പി.ജി ഡിപ്ലോമയും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
  2. ശമ്പളം 76,000- 1,43,700 രൂപ.

ഡെപ്യൂട്ടി മാനേജര്‍ (മെറ്റീരിയല്‍)

  1. ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റ്/ സപ്ലെചെയിന്‍ മാനേജ്‌മെന്റില്‍ എം.ബി.എ/ പി.ജി ഡിപ്ലോമയും എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
  2. ശമ്പളം 55,700- 1,32,300 രൂപ.

പര്‍ച്ചേസ് ഓഫീസര്‍

  1. പ്രായപരിധി 2020 ജനുവരി ഒന്നിന് 36 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
  2. ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റ്/ സപ്ലെചെയിന്‍ മാനേജ്‌മെന്റില്‍ എം.ബി.എ/ പി.ജി ഡിപ്ലോമയും ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
  3. ശമ്പളം 47,300- 1,19,100 രൂപ.

പബ്ലിസിറ്റി ഓഫീസര്‍

  1. പ്രായപരിധി 2020 ജനുവരി ഒന്നിന് 50 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 2. സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ, പി.എച്ച്.ഡി
  2. ജേണലിസത്തില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം
  3. ശമ്പളം 25,000 രൂപ.

ഫാക്കല്‍റ്റി ഒഴിവ്

  1. പ്രായപരിധി 2020 ജനുവരി ഒന്നിന് 47 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
  2. എല്‍.എല്‍.എം, പി.എച്ച്.ഡി/ എംഫിലും (തൊഴില്‍ നിയമത്തില്‍ എല്‍.എല്‍.ബിയുള്ളവര്‍ക്ക് മുന്‍ഗണന)
  3. അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയം വേണം
\"\"

Follow us on

Related News