പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽ മികച്ചത്: ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ട്

Feb 1, 2021 at 1:52 pm

Follow us on

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് വീണ്ടും ദേശീയ തലത്തിൽ അംഗീകാരം. ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് കേരളത്തിൻ്റെ നേട്ടം എടുത്ത് പറഞ്ഞിരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിൽ രാജ്യത്തെ 96 % കുട്ടികൾ വിദ്യാലയ പ്രവേശനം നേടി എന്ന് അവകാശപ്പെടുന്ന രേഖയിൽ മുൻപന്തിയിലാണ് കേരളം. പഠന തുടർച്ച കൂടുതലുള്ള സംസ്ഥാനങ്ങളിലും കേരളമാണ് മുന്നിട്ട് നിൽക്കുന്നത്. 6 മുതൽ 13 വയസ് വരെയുള്ള മുഴുവൻ കുട്ടികളും സ്‌കൂളുകളിൽ ഹാജരാകുന്നതും ഈ കാലഘട്ടത്തിലെ എല്ലാ കുട്ടികളുടെയും സ്‌കൂൾ പ്രവേശനവും തുടർച്ചയും ഉറപ്പാക്കിയ ഏക സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനുണ്ട്. ഹയർ സെക്കൻഡറി ഉൾപ്പെടുന്ന 14 മുതൽ 17 വയസു വരെ പ്രായമുള്ളവരിൽ 98.3 ശതമാനം കുട്ടികളും സ്‌കൂളുകളിൽ ഹാജരാകുന്നു എന്ന സവിശേഷതയും കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്. വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട ഡിജിറ്റൽ എജ്യുക്കേഷൻ ലേണിംഗ് ഇനീഷ്യേറ്റീവ്സ് അക്രോസ് ഇന്ത്യ എന്ന റിപ്പോർട്ടിൽ കേരളത്തിൻ്റെ ഡിജിറ്റൽ വിദ്യാഭ്യാസം മാതൃകാപരമാണെന്നും വ്യക്തമാക്കിയിരുന്നു.

\"\"

Follow us on

Related News