കോട്ടയം : കോവിഡ് 19 മൂലം 2020 ജൂലൈയില്‍ നടന്ന ബി.എഡ്. നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള പുനപരീക്ഷ ഫെബ്രുവരി മൂന്നുമുതല്‍ ആരംഭിക്കും. മാല്യങ്കര എസ്.എന്‍.എം. കോളജ്, തൊടുപുഴ ന്യൂമാന്‍ കോളജ്, എടത്വ സെന്റ് അലോഷ്യസ് കോളജ്, കുറവിലങ്ങാട് ദേവമാതാ കോളജ്, ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വുമണ്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, തിരുവന്ന മാര്‍ത്തോമ കോളജ് എന്നിവയാണ് പരീക്ഷകേന്ദ്രങ്ങള്‍. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് ഹാജരാകണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
- 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് (എം.ടി.ടി.എം. – 2018 അഡ്മിഷന്‍ റഗുലര്‍-എം.ടി.ടി.എം./2018ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി-എം.ടി.എ./എം.ടി.ടി.എം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 15 വരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
- 2020 ഫെബ്രുവരിയില്‍ നടന്ന ഒന്നും രണ്ടും മൂന്നും സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.
- 2020 ഒക്ടോബറില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എച്ച്.ആര്‍.എം. (മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് – 2018 അഡ്മിഷന്‍ റഗുലര്‍, 2018ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.
- 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ. (മോഡല്‍ 1, 2, 3 – 2013-2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12 വരെ സര്‍വകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
- 2019 ഒക്ടോബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ. (മോഡല്‍ 1, 2, 3 – 2019 അഡ്മിഷന്‍ റഗുലര്‍, 2017/2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12 വരെ സര്‍വകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
- 2019 ഒക്ടോബറില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് (പ്രൈവറ്റ്, റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12നകം അപേക്ഷിക്കണം. 2015 അഡ്മിഷന് മുമ്പുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് നേരിട്ടും 2015 അഡ്മിഷന്‍ മുതലുള്ളവര്‍ സര്‍വകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായും അപേക്ഷിക്കണം.
യു.ജി., പി.ജി. പ്രൈവറ്റ് അപേക്ഷ തീയതി നീട്ടി
മഹാത്മാഗാന്ധി സര്‍വകലാശാല യു.ജി., പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.