ബി.ഡി.എസ്: ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ വരെ നീട്ടി

തിരുവനന്തപുരം: ബി.ഡി.എസ് കോഴ്‌സിൽ മോപ് അപ് അലോട്മെന്റിനു ശേഷമുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്വാശ്രയ ഡെന്റൽ കോളജുകൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ നൽകിയ സമയം നാളെ വൈകീട്ട് 4 വരെ നീട്ടി. യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാം. വിദ്യാർത്ഥികൾ നാളെ വൈകീട്ട് 4ന് മുമ്പായി കോളജുകളിൽ നേരിട്ട് ഹാജറായി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Share this post

scroll to top